IndiaLatest

വ്യാജ വാക്​സിന്‍ സ്വീകരിച്ചു ; തൃണമൂല്‍ എം.പി മിമി ചക്രബര്‍ത്തി ആശുപത്രിയില്‍

“Manju”

കൊല്‍ക്കത്ത: വ്യാജ വാക്​സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്​ എം.പിയും നടിയുമായ മിമി ചക്രബര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയില്‍ നടന്ന വാക്​സിന്‍ ക്യാമ്പില്‍ വെച്ചാണ്​ അവര്‍ വാക്​സിന്‍ സ്വീകരിച്ചത്​. ഇതേ തുടര്‍ന്ന്​ ഇവരുടെ ആരോഗ്യനില വഷളാവുകയും ​ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിന്​ പിന്നാലെ സൗജന്യമായി നടത്തിയ വാക്​സിന്‍ ക്യാമ്പില്‍ തനിക്ക്​ സന്ദേഹമുണ്ടെന്നും ​ എം.പി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ വ്യാജ വാക്​സിന്‍ ക്യാമ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്​ വന്നത്​. ദേബാഞ്​ജന്‍ ദേബ്​ എന്നയാളാണ്​ ക്യാമ്പ് നടത്തി​യതെന്ന്​ പൊലീസ്​ പറഞ്ഞു.

കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മുന്‍സിപ്പല്‍ കമ്മീഷണറാണെന്ന്​ അവകാശപ്പെട്ടാണ്​ ഇയാള്‍ ക്യാമ്പ്​ സംഘടിപ്പിച്ചത്​. വാക്​സിന്‍ സ്വീകരിച്ചതിന്​ ശേഷം തനിക്ക് ഔദ്യോഗിക ​ എസ്​.എം.എസ്​ ലഭിച്ചിരുന്നില്ലെന്ന്​ മിമി ചക്രബര്‍ത്തി പറഞ്ഞു. ഇതാണ്​ സംശയമുണ്ടാകാന്‍ കാരണം. ഉടന്‍ തന്നെ ​പൊലീസിനെ വിളിച്ച്‌​ ക്യാമ്പ്​ നിര്‍ത്തിവെപ്പിച്ചുവെന്നും മിമി കൂട്ടിച്ചേര്‍ത്തു .

 

Related Articles

Back to top button