KeralaLatest

പോലീസ് വണ്ടികള്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന് ‌പമ്പുടമകള്‍

“Manju”

കുടിശ്ശിക ; പോലീസ് വണ്ടികൾക്ക് പെട്രോൾ നൽകില്ലെന്ന് ‌ പമ്പുടമകൾ

ശ്രീജ.എസ്‌

കൊല്ലം : കൊല്ലം സിറ്റി, റൂറല്‍ പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ മിക്ക പമ്പുടമകള്‍ക്കും നാലുമാസത്തെ കുടിശ്ശികയിനത്തില്‍ മൂന്നു ലക്ഷം മുതല്‍ 10 ലക്ഷം വരെ രൂപ കിട്ടാനുണ്ടെന്ന്‌ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍. പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത് .

ഇക്കാരണങ്ങളാല്‍ കൃത്യമായി പണം ലഭിച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ പോലീസ് വാഹനങ്ങള്‍ക്കുള്ള ഇന്ധനവിതരണം നിര്‍ത്തിവെക്കേണ്ടിവരുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ്‌ മൈതാനം വിജയനും സെക്രട്ടറി സഫ അഷറഫും അറിയിച്ചു.
ഉയര്‍ന്ന ഇന്ധനവില നിലനില്‍ക്കുമ്പോള്‍ ഓയില്‍ കമ്പനികള്‍ക്ക് മുന്‍കൂര്‍ പണമടച്ചെങ്കില്‍ മാത്രമേ ഇന്ധനം പമ്പുകള്‍ക്ക് ലഭിക്കുകയുള്ളൂ. പണമടയ്ക്കുന്നത് ഒരുദിവസം വൈകിയാല്‍ വന്‍തുക പിഴയും 18 ശതമാനം പലിശയും കമ്പനികള്‍ ഈടാക്കുന്നു.

മുന്‍പ്‌ എട്ടുലക്ഷം രൂപയുണ്ടെങ്കില്‍ ഒരുലോഡ് ഇന്ധനം വാങ്ങാമായിരുന്നു. ഇപ്പോള്‍ അത് 11 ലക്ഷം രൂപവരെയായി. പ്രവര്‍ത്തനമൂലധനമില്ലാതെ പമ്പുടമകള്‍ വലയുന്ന സമയത്ത് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കുടിശ്ശികകൂടി ആയപ്പോള്‍ വന്‍ പ്രതിസന്ധിയിലാണെണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു .

Related Articles

Back to top button