KeralaLatest

തേജസ്വി സൂര്യ നാളെ കാട്ടാക്കടയില്‍

“Manju”

ശ്രീജ.എസ്‌

തിരുവനന്തപുരം: എന്‍ഡിഎ കാട്ടാക്കട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തി സംഘടിപ്പിക്കുന്ന യുവസംഗമം നാളെ. യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ സംഗമം ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ കാട്ടാക്കട മണ്ഡലം തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ വൈകുന്നേരം അഞ്ചിനാണ് പരിപാടി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കിരണ്‍ അദ്ധ്യക്ഷത വഹിക്കും.

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും കാട്ടാക്കട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പി.കെ. കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഭുല്‍ കൃഷ്ണ, ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു, മുന്‍ എബിപിവി സംസ്ഥാന സെക്രട്ടറി ജി.എം. മഹേഷ്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി അഡ്വ. അഞ്ജനാ ദേവി എന്നിവര്‍ സംസാരിക്കും.

Related Articles

Back to top button