Uncategorized

ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്‌ -മാര്‍ത്തോമ്മ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത

“Manju”

ശ്രീജ.എസ്

 

മാര്‍ത്തോമ്മ സഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്‌ അഭിഷക്തനായി .ജൂലൈ 12 ഞായറാഴ്ച രാവിലെ 9 മണിക് തിരുവല്ല പൂലാത്തിനില്‍ അഭിവന്ദ്യ മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേയാണ് മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമാ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്‌ എപ്പിസ്കോപ്പയെ മാര്‍ത്തോമ്മ സഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്തത്.

സഭയിലെ ഇതര എപ്പിസ്കൊപ്പാമാര്‍ ,സഭാ സെക്രട്ടറി ,ട്രസ്റ്റീ ,പട്ടക്കാര്‍, അത്മീയ നേതാക്കള്‍ തുടങ്ങി ചുരുക്കം ചിലര്‍ മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു ആയിരകണക്കിന് സഭാവിശ്വാസികള്‍ സോഷ്യല്‍ മീഡിയയിലൂടെയും ടെലിവിഷനിലൂടെയും ഭക്തിനിര്‍ഭരമായ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

തീത്തൊയ്‌സ് ഒന്നാമന്റെ കാലത്താണ് സഫ്രഗന്‍ മെത്രപൊലീത്ത സ്ഥാനം മാര്‍ത്തോമാ സഭയില്‍ ആരംഭിച്ചതെന്ന് മെത്രപൊലീത്ത പറഞ്ഞു .

Related Articles

Back to top button