Uncategorized

കോഴിക്കോട് മുന്‍ മേയര്‍ യു.ടി. രാജന്‍ അന്തരിച്ചു

“Manju”

 

വടകര : കോഴിക്കോട് കോര്‍പറേഷന്‍ മുന്‍മേയര്‍ യു.ടി.രാജന്‍ (70) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 1. 52നാണ് അന്ത്യം. ഹൃദ്രോഗബാധയെത്തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഭിഭാഷകന്‍, രാഷ്ട്രീയനേതാവ്, സാംസ്‌കാരികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.

സ്വാതന്ത്ര്യസമരസേനാനിയായ യു.ടി. അപ്പുവൈദ്യരുടേയും ചിരുതക്കുട്ടിയുടേയും മകനാണ്. കെ.എസ്.യു വിലൂടെയാണ് രാജന്‍ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. കോഴിക്കോട് ഗവ. ലോ കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹിയായിരുന്നു.

1990 ഫെബ്രുവരി അഞ്ചിന് അദ്ദേഹം കോഴിക്കോട് മേയറായി. കോര്‍റേഷന്‍ കൗണ്‍സിലില്‍ ഇടതുമുന്നണി ഭൂരിപക്ഷം നേടിയപ്പോള്‍ ധാരണയനുസരിച്ച് കോണ്‍ഗ്രസ് എസിന് മേയര്‍പദവി ലഭിച്ചപ്പോഴാണ് രാജന്‍ നഗരപിതാവായത്. പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ രാജന്‍ കഴിഞ്ഞവര്‍ഷം ബിജെപിയില്‍ അംഗത്വമെടുത്തു.

അകാലത്തില്‍ മരിച്ച മകന്റെ സ്മരണയ്ക്കായി തുടങ്ങിയ യു.ടി. തിഥിന്‍രാജ് ട്രസ്റ്റിന്റെ പ്രസിഡന്റായിരുന്നു. ഭാര്യ: പി.പി. സുശീല (അഡ്വക്കറ്റ് നോട്ടറി, കോഴിക്കോട് ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാരഫോറം മുന്‍ അംഗം). മറ്റുമക്കള്‍: രുക്മരാജ് (ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്, കണ്ണൂര്‍), ഡോ. ആത്മ എസ്. രാജ് (ബദര്‍ അല്‍സമ ഹോസ്പിറ്റല്‍, അല്‍ ഖൗദ്, മസ്‌കറ്റ്). മരുമക്കള്‍: രാമു രമേശ് ചന്ദ്രഭാനു (സബ് ജഡ്ജ്, തലശ്ശേരി), ജയശങ്കര്‍ (അഭിഭാഷകന്‍, ഹൈക്കോടതി).

വി എം സുരേഷ്കുമാർ

Related Articles

Back to top button