IndiaLatest

സോനു സൂദിന്റെ ചിത്രം പതിച്ച പ്രത്യേക വിമാനം പുറത്തിറക്കി

“Manju”

ന്യൂഡല്‍ഹി: വെള്ളിത്തിരയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സോനു സൂദ് ജീവിതത്തില്‍ നായകനെന്നാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. കൊറോണ കാലത്ത് രാജ്യം അടച്ചുപൂട്ടിയ വേളയില്‍ പലഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന നിരവധി പേരുടെ രക്ഷകനായി താരം മാറിയിരുന്നു. മഹാമാരി കാലത്തെ സേവനങ്ങള്‍ക്ക് നിരവധി അംഗീകാരവും താരത്തെ തേടിയെത്തി. ഇപ്പോഴിതാ സോനു സൂദിനെ ആദരിക്കുന്നതിനായി പ്രത്യേക വിമാനം പുറത്തിറക്കിയിരിക്കുകയാണ് സ്‌പേസ് ജെറ്റ്.

സോനുവിന്റെ ചിത്രം ആലേഖനം ചെയ്ത ബോയിങ് 737 വിമാനമാണ് സ്‌പേസ് ജെറ്റ് പുറത്തിറക്കിയത്. കൊറോണ കാലത്ത് സോനു സൂദ് ചെയ്ത സേവനങ്ങള്‍ക്ക് നന്ദി രേഖപ്പുടുത്താനാണ് ഉദ്ദേശിച്ചതെന്ന് കമ്ബനി ചെയര്‍മാനും മേനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് വ്യക്തമാക്കി. കൊറോണ കാലത്തും ഇപ്പോഴും സ്‌പേസ് ജെറ്റിന്റെ ഭാഗത്ത് നിന്നുണ്ടായ പിന്തുണയ്ക്കും സ്‌നേഹത്തിനും സോനു സൂദ് നന്ദിയും അറിയിച്ചു.

കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇന്ത്യയ്ക്ക് പുറത്ത് കുടുങ്ങിപ്പോയവരെ നാട്ടിലെത്തിയ്ക്കാനുള്ള ദൗത്യത്തില്‍ സോനു സൂദും സ്‌പേസ് ജെറ്റും ഒന്നിച്ച്‌ പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായി കിര്‍ഗിസ്ഥാനില്‍ അകപ്പെട്ട 1500 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയും ഉസ്‌ബെക്കിസ്താനില്‍, റഷ്യ തുടങ്ങിയ മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയ നൂറ് കണക്കിന് ഇന്ത്യക്കാരേയും നാട്ടില്‍ എത്തിച്ചിരുന്നു.

Related Articles

Back to top button