KeralaLatest

ചൂട് ഇന്ന് 40 കടന്നേക്കും

“Manju”

4 ഡിഗ്രിവരെ താപനില ഉയരും; 9 ജില്ലകളിൽ യെലോ അലർട്ട്|high temperature at  kerala today

തിരുവനന്തപുരം: വേനല്‍ച്ചൂട് ഇന്നലെ തൃശ്ശൂരില്‍ 39.8 ഡിഗ്രി സെല്‍ഷ്യസിലെത്തി. പാലക്കാട് 39.2 ഡിഗ്രിയും കൊല്ലത്ത് 39 ഡിഗ്രിയുമായിരുന്നു. ഇവിടങ്ങളില്‍ ഇന്ന് 40 ഡിഗ്രി കടന്നേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സൂര്യാഘാതം, ഉഷ്ണക്കാറ്റ് എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഒൻപത് ജില്ലകളില്‍ ഇന്ന് എല്ലോ അലർട്ടാണ്.

കടല്‍പരപ്പില്‍ ചൂട് ഉയർന്നതും വേനല്‍മഴ കുറഞ്ഞതുമാണ് കൊടുംചൂടിന് കാരണം. കിണറുകള്‍ വറ്റിത്തുടങ്ങിയതോടെ ഗ്രാമപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമവുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ 1.4 മില്ലിമീറ്റർ മഴയാണ് ഈ മാസം കിട്ടിയത്. കഴിഞ്ഞ വർഷം ഇത് 18.1 മില്ലിമീറ്ററായിരുന്നു.

ഇന്ന് അലർട്ടുള്ള

ജില്ലകള്‍

കൊല്ലം,തൃശ്ശൂർ,പാലക്കാട്,പത്തനംതിട്ട, കോട്ടയം,എറണാകുളം, ആലപ്പുഴ,കോഴിക്കോട്,കണ്ണൂർ

ഇവിടങ്ങളില്‍ രാവിലെ 11 മുതല്‍ 3വരെ വെയിലത്തെ ജോലി ഒഴിവാക്കണം. വാഹനങ്ങള്‍ ഓടിക്കുന്നവർ വെള്ളം കരുതണം

അതേസമയം എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയതോതില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ട്

Related Articles

Back to top button