IndiaLatest

രാജ്യത്തെ കോവിഡ് കേസുകള്‍ ഒരു കോടിയ്ക്കടുത്ത്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടിയോടടുക്കുന്നു. നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. 22,065 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അഞ്ച് മാസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണ് രേഖപ്പെടുത്തിയത്. കോവിഡ് ബാധിച്ച്‌ 354 പേര്‍ ഇന്നലെ മരിച്ചു. ഇതോടെ, ആകെ കോവിഡ് മരണം 1,43,709 ആയി. ഇന്നലെ 34,477 പേര്‍ക്ക് രോഗമുക്തി നേടാന്‍ കഴിഞ്ഞു. ഇതുവരെ 94, 22,636 പേര്‍ക്കാണ് രോഗമുക്തി നേടാനായത്.

ലോകത്ത് യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.

Related Articles

Back to top button