Latest

വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന്​ 12കാരിയെ അയല്‍വാസി തീകൊളുത്തി

“Manju”

പട്​ന: കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന്​ 12കാരിയെ അയല്‍വാസി തീകൊളുത്തി. ബിഹാറിലെ ബെ​ഗുസാരയ്​ ജില്ലയിലെ ശിവരാന ഗ്രാമത്തിലാണ്​ സംഭവം. പ്രതിയായ സിക്കന്തര്‍ യാദവിനെതിരെ ​പോലീസ്​ കേസെടുത്തു. സിക്കന്തറിന്റെ വീടിന്​ സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. കളിക്കുന്നതി​നിടെ അബദ്ധത്തില്‍ പെണ്‍കുട്ടി വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തു​. ഇതുകണ്ടതോടെ സിക്കന്തറും ഭാര്യയും മകളും ചേര്‍ന്ന്​ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. ശേഷം പെണ്‍കുട്ടിയുടെ ദേഹത്ത്​ മണ്ണെണ്ണ ഒഴിച്ച്‌​ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിക്കന്തര്‍ യാദവിനെ അറസ്റ്റ്​ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും ഡി.എസ്​.പി നിഷിദ്​ പ്രിയ പറഞ്ഞു.

Related Articles

Back to top button