IndiaKeralaLatest

ഫേസ്ബുക്കിനും ടെലഗ്രാമിനും വന്‍തുക പിഴ ചുമത്തി റഷ്യ

“Manju”

മോസ്‌കോ: സര്‍ക്കാര്‍ ആവശ്യപ്പെട്ട ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ റഷ്യയില്‍ ഫേസ്ബുക്കിനും ടെലഗ്രാമിനും പിഴശിക്ഷ. 1.72 കോടി രൂപയ്ക്ക് തുല്യമായ തുക ഫേസ്ബുക്കിനും 1.01 കോടി രൂപയ്ക്ക് തുല്യമായ തുക ടെലഗ്രാമിനും പിഴ ചുമത്തി. അതേ സമയം ഒരു മാസം തികയും മുന്‍പ് ഇത് രണ്ടാം തവണയാണ് ഫേസ്ബുക്കും ടെലഗ്രാമും ശിക്ഷ നേരിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മെയ് 25ന് ഫേസ്ബുക്കിന് 26 ദശലക്ഷം റൂബിളും, ടെലഗ്രാമിന് ഒരു മാസം മുന്‍പ് 5 ദശലക്ഷം റൂബിളും പിഴ ശിക്ഷ വിധിച്ചിരുന്നു.

Related Articles

Back to top button