IndiaLatest

മാധ്യമങ്ങള്‍ക്ക് ലോകത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കും

“Manju”

ഡല്‍ഹി: മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന്റെ കടമ നിര്‍വഹിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാധ്യമങ്ങള്‍ ഏകപക്ഷീയരാകരുത്. ഒരു പക്ഷത്തെയും തൃപ്‌തിപ്പെടുത്തേണ്ടതില്ല. എന്‍ബിഎഫ് ഉച്ചകോടി ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.

മാധ്യമങ്ങള്‍ക്ക് ലോകത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കും. പ്രാദേശിക മാധ്യമങ്ങള്‍ രാജ്യത്തിന് നല്‍കുന്നത് വലിയ സംഭവനയെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് പ്രാദേശിക മാധ്യമം എന്ന പ്രയോഗം ശരിയല്ല. രാജ്യസഭാ ചെയര്‍മാനായിരുന്ന കാലത്ത് രാജ്യസഭാ ടിവിയുടെ മേല്‍നോട്ടം വഹിച്ചിരുന്ന നായിഡു, ഇന്ത്യന്‍ ഭാഷകളിലെ ചാനലുകളുടെയും മാധ്യമ പ്രസിദ്ധീകരണങ്ങളുടെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രത്യേക പ്രാധാന്യം നല്‍കി. തീര്‍ച്ചയായും നമ്മള്‍ ഒരു ഫെഡറല്‍ രാജ്യമാണ്, നമുക്ക് നിരവധി സംസ്ഥാനങ്ങളുണ്ട്, നമുക്ക് ഒരു രാജ്യമുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ നാമെല്ലാവരും ഒത്തുചേരുന്നു. ഞാന്‍ ഇംഗ്ലീഷിനെ എതിര്‍ക്കുന്നില്ല, പക്ഷേ എന്റെ ആദ്യ മുന്‍ഗണന മാതൃഭാഷയോടാണ്. ആളുകളെ എപ്പോഴും അവരുടെ മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുവദിക്കണം.

ചാനലുകള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്, അവര്‍ ജനങ്ങള്‍ക്ക് വലിയ സേവനം ചെയ്യുന്നു. മാതൃഭാഷ കാഴ്ച പോലെയാണ്, ഇംഗ്ലീഷ് അല്ലെങ്കില്‍ മറ്റേതെങ്കിലും ഭാഷ കണ്ണട പോലെയാണ്. നിങ്ങള്‍ക്ക് കാഴ്ചശക്തി ഇല്ലെങ്കില്‍, നിങ്ങള്‍ റെയ്ബാന്‍ കണ്ണട ധരിച്ചാലും നിങ്ങള്‍ക്ക് ഒന്നും കാണാന്‍ കഴിയില്ല, –നായിഡു കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button