IndiaLatest

കോണ്‍ഗ്രസിന് ജനങ്ങളോട് അവഗണന മാത്രം പ്രധാനമന്ത്രി

“Manju”

ബോകാഖാത്: കേന്ദ്രത്തിലും അസമിലും കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ഇരട്ടി അവഗണനയും അഴിമതിയുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസെന്നാല്‍ നുണകള്‍, ആശയക്കുഴപ്പം, അസ്ഥിരത, ആക്രമം എന്നാണെന്നും അധികാര കസേരയും തങ്ങളുടെ ഒഴിഞ്ഞ ഭണ്ഡാരം നിറയ്‌ക്കുകയും മാത്രമാണ് അവര്‍ക്ക് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. അസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബോകാഖാതില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അസമിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് അധികാരത്തിലിരുന്ന ആ ദിവസങ്ങള്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? അവഗണന ഇരട്ടിയായിരുന്നു, അഴിമതി ഇരട്ടിയായിരുന്നു, അനധികൃത കുടിയേറ്റക്കാര്‍ ഇരട്ടിയായിരുന്നു. ഇപ്പോള്‍ ഇരട്ട എഞ്ചിന്‍ ആസാമിനെ മുന്നോട്ട് നയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button