International

സഹായങ്ങൾക്ക് നന്ദി പറഞ്ഞ് സോലിഹ്; സൗഹൃദം പുതുക്കി ഇന്ത്യയും മാലിദ്വീപും

“Manju”

ന്യൂഡൽഹി : മാലിദ്വീപ് പ്രസിഡന്റ ഇബ്രാഹിം മുഹമ്മദ് സോലിഹുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയായിരുന്നു ഇരുവരും ബന്ധപ്പെട്ടത്. വിവിധ ഉഭയകക്ഷി വിഷയങ്ങൾ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മാലിദ്വീപ് പ്രസിഡന്റിനെ ഫോണിൽ വിളിച്ചത്. സംഭാഷണത്തിനിടെ മാലിദ്വീപിനെ ഇന്ത്യയുടെ അയൽപക്ക നയത്തിന്റെയും, സമുദ്ര സുരക്ഷയുടെയും, മേഖലയുടെ മുഴുവൻ പുരോഗതി സാദ്ധ്യമാക്കുകയും ചെയ്യുന്ന നെടും തൂണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

മഹാമാരിക്കാലത്തെ ഇന്ത്യയുടെ സഹായങ്ങൾക്ക് സോലിഹ് നന്ദി പറഞ്ഞു. കൊറോണ പ്രതിരോധത്തിനായി ഇന്ത്യ നൽകിയ സഹായവും പിന്തുണയും വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്രസർക്കാർ പിന്തുണയോടെ മാലിദ്വീപിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഇരുനേതാക്കളും ചേർന്ന് വിലയിരുത്തി. കൊറോണയ്ക്കിടയിലും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കിയതിൽ ഇരു നേതാക്കളും സംതൃപ്തി അറിയിച്ചു. യുഎൻ ജനറൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദിന് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Back to top button