InternationalLatest

ക്ലോസറ്റിന് മുകളില്‍ വാഷ്ബേസിന്‍

“Manju”

ക്ലോസറ്റും ടോയ്ലെറ്റും ഒരുമിച്ചോ. ഫോട്ടോ കണ്ട് നെറ്റി ചുളിക്കണ്ട,​ സംഗതി സത്യമാണ്. ജപ്പാന്‍കാര്‍ ഡിസൈന്‍ ചെയ്ത ഈ ടോയ്ലെറ്റിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഈ ടോയ്ലെറ്റ് ഡിസൈന്‍ ചെയ്തത് കൊണ്ടുള്ള ഉപയോഗം കാരണം ജപ്പാന്‍കാരെ അഭിനന്ദിക്കുകയാണ് നെറ്റിസണ്‍സ്.

ഒതുങ്ങിയതും പരിസ്ഥിതി സൗഹാര്‍ദ്ദവുമാണ് എന്നതാണ് ടോയ്ലെറ്റിനെ എല്ലാവര്‍ക്കും പ്രിയങ്കരമാക്കിയത്. ഫ്ലഷിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന സിങ്കാണ് വാഷ്ബേസിന്‍ ആയി ഉപയോഗിക്കുന്നത്. ഇവിടെ ആളുകള്‍ക്ക് കൈ കഴുകാന്‍ സാധിക്കും. കൈ കഴുകിയ വെള്ളം ഫ്ലഷ് ടാങ്കിലേക്ക് പോകുന്നു. ഈ വെള്ളം ടോയ്‌ലെറ്റ് ഫ്ലഷ് ചെയ്യാന്‍ വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.

സ്ഥലലാഭത്തിനും ജല സംരക്ഷണത്തിനുള്ള ഈ സാങ്കേതികതയ്ക്ക് കൈയടിക്കാതിരിക്കുന്നതെങ്ങനെ എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. ഈ ടോയ്‌ലെറ്റ് വാഷ്ബേസിന്റെ ഫോട്ടോ ഒക്ടോബര്‍ 11നാണ് fascinate എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ചത്. ഈ ട്വീറ്റിന് നിരവധി ലൈക്കുകളാണ് ലഭിച്ചത്. ഇത്തരം ക്ലോസറ്റ് വഴി ഓരോ വര്‍ഷവും ദശലക്ഷകണക്കിന് ലിറ്റര്‍ വെള്ളമാണ് ജപ്പാന്‍ ലാഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Related Articles

Back to top button