KeralaKozhikodeLatest

കോഴിക്കോട് എന്‍ജിന്‍ ഓയില്‍ ഗോഡൗണില്‍ തീപിടിത്തം

“Manju”

കോഴിക്കോട്: ബാലുശ്ശേരി റോഡില്‍ കക്കോടി മുക്കിന് സമീപം എന്‍ജിന്‍ ഓയില്‍ ഗോഡൗണിന് തീപിടിച്ചു. അര്‍ധരാത്രിയോടെയാണ് സംഭവമുണ്ടായത്. കന്നാസുകളിലും ബാരലുകളിലും സൂക്ഷിച്ച ഓയില്‍ പരന്നൊഴുകി. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു.
രണ്ടു മണിക്കൂറോളം നീണ്ട ശ്രമത്തിനിടെ തീ നിയന്ത്രണ വിധേയമായെങ്കിലും വീണ്ടും ആളിക്കത്തുകയായിരുന്നു. സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടനെ സമീപത്തെ വീട്ടുകാരെയും തുടര്‍ന്ന് അഗ്നിരക്ഷാ സേനയെയും അറിയിച്ചു. നരിക്കുനിയില്‍ നിന്ന് സ്‌റ്റേഷന്‍ ഓഫിസര്‍ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ ബീച്ച്‌, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നായി 6 യൂണിറ്റ് സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്.

Related Articles

Back to top button