IndiaLatest

കോവിഡ് : വാക്‌സിന്‍ ഉപയോഗിക്കാൻ ഇന്ത്യ ഈ മാസം അനുമതി നല്‍കിയേക്കും

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി : കോവിഡ് വാക്‌സിനുകളുടെ ഉപയോഗത്തിന് ഇന്ത്യ ഈ മാസം മൂന്നാം വാരത്തില്‍ അനുമതി നല്‍കും . ഇതിനായുള്ള നടപടികള്‍ വിവിധ മന്ത്രാലയം ആരംഭിച്ചു. ഓക്സ്ഫോര്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ അപേക്ഷ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഗണിക്കാന്‍ ഡ്രഗ്സ് ആന്‍ഡ് കണ്ട്രോള്‍ നിര്‍ദേശിച്ചു. രണ്ടു വ്യത്യസ്ത ഡോസിങ് വ്യവസ്ഥകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഉപയോഗത്തിനാണ് അനുമതി തേടിയിരിക്കുന്നത്.

ഡ്രഗ്‌സ് കണ്‍ട്രോളര്‍ വാക്‌സിന് അനുമതി നല്‍കിയാല്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗം ഇന്ത്യയിലും ആരംഭിക്കും.കൂടാതെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ വിതരണത്തിനായി അപേക്ഷ നല്‍കിയതോടെ നടപടികള്‍ക്ക് യുദ്ധകാല വേഗത കൈവന്നു. ഈ വാക്‌സിന് കുറഞ്ഞ ഫല പ്രാപ്തി നിരക്കാണെങ്കിലും ഇന്ത്യക്ക് പ്രായോഗികമായി ഫലപ്രദമായ വാക്‌സിന്‍ ഇതാവും എന്നാണ് വിലയിരുത്തല്‍.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇത് അവകാശപ്പെടുന്നു. ആദ്യം പകുതി അളവിലും പിന്നീട് പൂര്‍ണ്ണ അളവിലും വാക്‌സിന്‍ നല്‍കാനാണ് നിര്‍ദേശം. പരീക്ഷണഘട്ടത്തില്‍ എങ്ങനെ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 90 ശതമാനം ഫലപ്രാപ്തി നേടിയതായി കണ്ടെത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ മുന്‍ഗണന പട്ടികയിലുള്ളവര്‍ക്ക് നല്‍കിയ ശേഷം ഫെബ്രുവരി – മാര്‍ച്ച്‌ മാസങ്ങളോടെ വാക്‌സിന്‍ വിപണിയില്‍ ലഭ്യമാക്കാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദ്ധതി.

Related Articles

Back to top button