IndiaLatest

ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

“Manju”

ശ്രീജ.എസ്‌

ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് അനായാസ ജയം. ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തളച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച്‌ ദക്ഷിണാഫ്രിക്ക പരമ്പര നേരത്തെ നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഏഴ് വിക്കറ്റിന് 112 റണ്‍സ് നേടി. രാജേശ്വരി ഗെയ്ക്വാദിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

സുനെ ലൂസ് (28), ലാറ ഗുഡാല്‍ (25) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഷെഫാലി വര്‍മ്മ (30 പന്തില്‍ 60), ക്യാപ്റ്റന്‍ സ്‍മൃതി മന്ഥാന (28 പന്തില്‍ 48*) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സില്‍ ഇന്ത്യ 11 ഓവറില്‍ 114 റണ്‍സുമായി അനായാസ ജയത്തിലെത്തി. ഏഴു ഫോറും അഞ്ച് സിക്സുമാണ് ഷെഫാലി നേടിയത്. 26 പന്തില്‍ നിന്നാണ് ഷെഫാലില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചത്. ഹര്‍ലിന്‍ ഡിയോള്‍ (2) പുറത്താകാതെ നിന്നു.

Related Articles

Back to top button