IndiaLatest

കോവിഡ് വ്യാപനം: മധ്യപ്രദേശില്‍ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍‍ പ്രഖ്യാപിച്ചേക്കും

“Manju”

ഭോപ്പല്‍: സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ്. മധ്യപ്രദേശിലെ പ്രധാന നഗരങ്ങളായ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍ എന്നി നഗരങ്ങളിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. രോഗവ്യാപനത്തെ തുടര്‍ന്ന് ഈ നഗരങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ സമ്പൂര്‍ണ ലോക്ഡൗണായിരുന്നു. ഇതോടെ ജനങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്നെ പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. ‘മേര മാസ് മേര സുരക്ഷഎന്ന പേരിലാണ് പ്രചാരണം.

സംസ്ഥാനത്ത് പ്രതിദിനം 400 ലധികം പേര്‍ക്കാണ് ഓരോ നഗരങ്ങളിലും ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. ഇതില്‍ 80 ശതമാനം കേസുകളും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്ഗഢ്, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലാണ്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ജാഗ്രത പാലിക്കാനും, നിയന്ത്രണങ്ങള്‍ കര്‍ശ്ശനമായി പാലിക്കാന്‍ സംസ്ഥാനങ്ങള്‍ മുന്‍കൈ എടുക്കണമെന്നും പ്രധാനമന്ത്രി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Related Articles

Back to top button