KeralaLatestPalakkad

ഒറ്റപ്പാലത്ത് നിരീക്ഷണത്തിലായിരുന്ന തമിഴ്നാട്ടുകാരൻ മുങ്ങി

“Manju”

സിന്ധുമോള്‍ ആര്‍

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന തമിഴ്നാട്ടുകാരൻ മുങ്ങി. 3 ദിവസം മുൻപു പഴനിയിൽ നിന്നു ചരക്കു വാഹനത്തിൽ പത്തിരിപ്പാലയിലെത്തിയ യുവാവിനെ നാട്ടുകാർ ഇടപെട്ട് ആരോഗ്യ വകുപ്പിനു കൈമാറുകയായിരുന്നു. സിദ്ദീഖ് എന്നു സ്വയം പരിചയപ്പെടുത്തിയയാളുടെ പേരും വിലാസവും ആരോഗ്യ വകുപ്പും പൊലീസും വിശ്വാസത്തിലെടുത്തിട്ടില്ല.

ഇയാളുടെ സ്രവ സാംപിൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നു രാവിലെയാണു കാണാതായത്. യുവാവിനു മനോ വൈകല്യമുണ്ടന്നാണ് പൊലീസും ആരോഗ്യ വകുപ്പും സംശയിക്കുന്നത്. അന്വേഷണം തുടങ്ങി. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Related Articles

Back to top button