KeralaLatest

മോഹന്‍ലാലിന് വിജയാശംസകള്‍ നേര്‍ന്നു സുരേഷ് ​ഗോപി

“Manju”

ടന്‍ മോഹന്‍ലാലിനും അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിനും ആശംസകള്‍ നേര്‍ന്ന് സുരേഷ് ​ഗോപി.അദ്ദേഹത്തിന് അഭിനയിക്കാനും, പാടാനും, ശരീരം നന്നായി ചലിപ്പിക്കാനും സാധിക്കുന്നു, ഒപ്പം തന്റെ കഴിവിനെ സമ്പന്നമാക്കുന്നതിന് എന്ത് വേണമെങ്കിലും ചെയ്യാന്‍ കഴിയും. ഇന്ന്, അദ്ദേഹം ഒരു സംവിധായകനെന്ന നിലയില്‍ ഒരു പുതിയ യാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.

ഈ അതിശയകരമായ തുടക്കത്തിന്, എന്റെ പ്രിയപ്പെട്ട ലാലിന് എല്ലാ വിജയങ്ങളും നേരുന്നു. കൂടാതെ ബറോസിന്റെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ സ്നേഹം അറിയിക്കുന്നു. പ്രത്യേകിച്ച്‌ ജിജോ പുന്നൂസിനും ആന്റണി പെരുമ്പാവൂരിനും സന്തോഷ് ശിവനും..” മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ സുരേഷ് ​ഗോപി കുറിച്ചു.

ബറോസിന്റെ പൂജ താരസമ്പന്നമായ ചടങ്ങില്‍ കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ ഇന്ന് നടന്നു. മമ്മൂട്ടി, സംവിധായകരായ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ലാല്‍ നടന്മാരായ ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉള്‍പ്പടെയുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിലെ ഇന്റീരിയര്‍ ഭാഗങ്ങള്‍ സെറ്റൊരുക്കി നവോദയാ സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. ജിജോ പുന്നൂസിന്റെ രചനയിലാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്.

 

Related Articles

Back to top button