KeralaLatest

സ്വകാര്യ ആശുപത്രികള്‍ക്ക് പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ നടത്താന്‍ അനുമതി നല്‍കും.

“Manju”

സിന്ധുമോള്‍ ആര്‍

സ്വകാര്യ ആശുപത്രികള്‍ക്ക് പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ നടത്താന്‍ അനുമതി നല്‍കും.

തിരുവനന്തപുരം: അപകടസാധ്യത വിഭാഗത്തില്‍പെടാത്തവരായ കോവിഡ് രോഗലക്ഷണമില്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രങ്ങളുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ വീടുകളില്‍ ചികിത്സ നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. സംസ്ഥാനത്തുള്ള രോഗികളില്‍ അറുപത് ശതമാനത്തിലേറെ രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളില്‍ തന്നെ താമസിച്ച്‌ പരിചരിച്ചാല്‍ മതിയെന്ന് വിഗഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗുരുതരമായ രോഗമുള്ളവരെ വെന്റിലേറ്റര്‍-ഐസിയു സംവിധാനമുള്ള കോവിഡ് ആശുപത്രികളിലും അത്ര ഗുരുതരാവസ്ഥയിലല്ലാത്തവരെ പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങളിലുമാണ് (കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍) പരിചരിക്കുക. ജില്ലകളില്‍ രണ്ടു വീതം കോവിഡ് ആശുപത്രികളും പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങളും സ്ഥാപിച്ച്‌ കഴിഞ്ഞു.

സ്വകാര്യ ആശുപത്രികള്‍ക്ക് പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ നടത്താന്‍ അനുമതി നല്‍കും. ആരോഗ്യ, തദ്ദേശ സ്വയംഭരണ, ദുരന്തനിവാരണ വകുപ്പുകള്‍ സംയുക്തമായി 50,000 കിടക്കകളോടെ കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്. ചെറുകിട ഇടത്തരം ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കായി ഹോട്ടലുകള്‍, ഹാളുകള്‍, കോളേജുകള്‍ തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളുടെ മേല്‍നോട്ടം ബന്ധപ്പെട്ട പിഎച്ച്‌സി/എഫ്‌എച്ച്‌സി/സിഎച്ച്‌സി/താലൂക്ക് ആശുപത്രികള്‍ക്കായിരിക്കും. മരുന്നുകള്‍, പള്‍സ് ഓക്സിമീറ്ററുകള്‍, ബിപി അപ്പാരറ്റസ് തുടങ്ങി വിവിധ സംവിധാനങ്ങള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധരായ ആരോഗ്യപ്രവര്‍ത്തകര്‍ നേതൃത്വം കൊടുക്കും.

ഒരേതരം രോഗലക്ഷണങ്ങളുള്ള ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആയവരെയും ഒരേ ലിംഗത്തിലുള്ളവരെയും ഒരുമിച്ചു ഒരു ഹാളില്‍/ഒരു വാര്‍ഡില്‍ കിടത്തുന്നതില്‍ പ്രത്യേകിച്ചു പ്രശ്നങ്ങള്‍ ഇല്ല. പക്ഷെ, കിടക്കകള്‍ തമ്മില്‍ കൃത്യമായ അകലം അതായത് കുറഞ്ഞത് 4 മുതല്‍ 6 അടി വരെ ഉണ്ടായിരിക്കും. ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നോ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തില്‍ നിന്നോ ടെസ്റ്റ് റിസള്‍ട്ട് അറിയിച്ച്‌ കഴിഞ്ഞാല്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് പോകുന്നതിനു തയ്യാറാകണം. ഇതിന് പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സില്‍ മാറ്റും. അത്തരമാളുകള്‍ യാതൊരുവിധ എതിര്‍പ്പും പ്രകടിപ്പിക്കാതെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് പോകണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും രോഗം പകരാനുള്ള സാധ്യതയുണ്ട്. ഇതുവഴി സമൂഹവ്യാപനത്തിന് സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പോസിറ്റീവ് ആയവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉചിതം.

Related Articles

Check Also
Close
Back to top button