IndiaLatest

മികച്ച സേവനം കാഴ്ച വച്ച റെയില്‍വേ ജീവനക്കാരെ ആദരിക്കും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യൻ റെയില്‍വേയില്‍ മികച്ച സേവനം കാഴ്ച വച്ച ജീവനക്കാര്‍ക്ക് അതി വിശിഷ്ട റെയില്‍വേ സേവാ പുരസ്‌കാരം നല്‍കി ആദരിക്കുമെന്നും അനുമോദന ചടങ്ങുകള്‍ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിക്കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ്.  പറഞ്ഞു. ഇന്ത്യയില്‍ ആദ്യത്തെ ട്രെയിൻ ഓടി തുടങ്ങിയതിന്റെ സ്മരണയ്‌ക്കായി എല്ലാവര്‍ഷവും ഡിസംബര്‍ 16 വരെ റെയില്‍വേ വാരമായി ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യൻ റെയില്‍വേയ്‌ക്ക് നിസ്വാര്‍ത്ഥ സേവനങ്ങള്‍ നല്‍കിയ ജീവനക്കാരെ ഡിസംബര്‍ 15-ന് അതി വിശിഷ്ട റെയിവേ സേവാ പുരസ്‌കാരം നല്‍കി ആദരിക്കുന്നുവെന്നും അശ്വനി വൈഷണവ് അറിയിച്ചു.

ഇന്ത്യയില്‍ ആദ്യമായി ട്രെയിൻ ഓടി തുടങ്ങിയതിന്റെ സ്മരണയ്‌ക്കായി റെയില്‍വേ ജീവനക്കാരെ ആദരിക്കുന്നത് ഇത് 68-ാം വര്‍ഷമാണ്. 1853-ലാണ് ഭാരതത്തില്‍ ആദ്യമായി ഒരു ട്രെയിൻ ഓടി തുടങ്ങിയത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന 100 റെയില്‍വേ ജീവനക്കാര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. രാജ്യത്തുടനീളമുള്ള വിവിധ സോണലുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍, പ്രൊഡക്ഷൻ യൂണിറ്റുകള്‍, റെയില്‍വേ പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെയാണ് തിരഞ്ഞെടുത്ത് ആദരിക്കുന്നത്. കേന്ദ്രമന്ത്രി റാവു പാട്ടീല്‍ ദൻവെ, സഹമന്ത്രി ദര്‍ശന ജര്‍ദോഷ്, റെയില്‍വേയുടെ വിവിധ സോണുകളില്‍ നിന്നുള്ള ജനറല്‍ മാനേജര്‍മാര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button