KeralaLatest

ഹാജരാകാത്ത വോട്ടര്‍മാര്‍ക്കുള്ള തപാല്‍ വോട്ടിങ് നാളെ ആരംഭിക്കും

“Manju”

തൃശൂര്‍: 80 വയസിനു മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍ എന്നിവരില്‍ നിന്ന് തപാല്‍ വോട്ട് അനുവദിക്കുന്നതിനായി ലഭ്യമായ 12 ഡി അപേക്ഷകളില്‍ സാധുവായ അപേക്ഷകരെ താമസ സ്ഥലത്തെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയ നാളെ മുതല്‍ ആരംഭിക്കും.

ബന്ധപ്പെട്ട ഉപവരണാധികാരികള്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ അറിയിക്കുന്നത് പ്രകാരം വോട്ടര്‍മാര്‍ അവരവരുടെ വീടുകളില്‍ ഉണ്ടാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. പ്രാഥമികഘട്ട പരിശോധനയില്‍ ഓരോ മണ്ഡലത്തിലും സാധുവായ 12 ഡി അപേക്ഷകളുടെ എണ്ണം ഇങ്ങനെ; ചേലക്കര (2536), കുന്നംകുളം (2532), ഗുരുവായൂര്‍ (2055), മണലൂര്‍ (4100), വടക്കാഞ്ചേരി (3091), ഒല്ലൂര്‍ (2312), തൃശൂര്‍ (2221), നാട്ടിക (3080), കൈപ്പമംഗലം (2872), ഇരിങ്ങാലക്കുട (3304), പുതുക്കാട് (3758), ചാലക്കുടി (2496), കൊടുങ്ങല്ലൂര്‍ (3469).

സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ ഏജന്റുമാരെ നിശ്ചയിക്കുന്നതിന് ബന്ധപ്പെട്ട വരണാധികാരി മുമ്പാകെ പാസ്‌പോര്‍ട്ട് ഫോട്ടോ സഹിതം അപേക്ഷ സമര്‍പ്പിക്കാം. അപ്രകാരം ലഭിക്കുന്ന അപേക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത ഏജന്റുമാരെ പോള്‍ ടീമിനെ അനുഗമിക്കുന്നതിന് അനുവദിക്കുന്നില്ലെന്നും കലക്ടര്‍ അറിയിച്ചു.

Related Articles

Back to top button