ലണ്ടന്‍: ബ്രിട്ടണില്‍ കൊവിഡ് മഹാമാരി വീണ്ടും പിടിമുറുക്കുന്നു. പുതുതായി 44,917 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ബ്രിട്ടണില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 143,972 ആയി ഉയര്‍ന്നു. നിലവില്‍ 8,024 പേര് കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. യൂറോപ്പില്‍ കൊവിഡ് വ്യാപനം അതി രൂക്ഷമാണെന്നും എല്ലാവരും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.