LatestThiruvananthapuram

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

“Manju”

പോത്തൻകോട്: വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് പ്ലാമൂട് എസ്.വി.എ. ഭവനിൽ വിവേക് രാജ് (31) അന്തരിച്ചു. നവംബർ14 ന് പോത്തൻകോട് പഞ്ചായത്ത് ഓഫീസിനു സമീപത്ത് വച്ച് വിവേക് രാജും, സഹോദരൻ ആനന്ദ് രാജും (29) പോത്തൻകോട്ട് നിന്നു. കരൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ബൈക്കും ഏതിർ ദിശയിൽ നിന്ന് വന്ന ടെംബോ ട്രാവലറും മായാണ് കൂട്ടിയിടിച്ചത്. ഇവരെ ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലായിരുന്നു. ആനന്ദ് രാജിനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. വിവേക് രാജ് ആശുപത്രിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വെളുപ്പിന് അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിൽ പോസ്റ്റ് മാർട്ടം നടത്തി വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
അച്ച്ചൻ: രാജഗോപാൽ (റിട്ട. തമിഴ് നാട് ഇലക്ട്രിക് സിറ്റി ബോർഡ്)
അമ്മ. ഷീല സഹോദരൻ: ആനന്ദ് രാജ്

Related Articles

Back to top button