IndiaInternationalKeralaLatest

2024ഓടെ ചന്ദ്രനില്‍ ആദ്യമായി മനുഷ്യരെ എത്തിക്കാന്‍ നാസ

“Manju”

സിന്ധുമോള്‍ ആര്‍​
ന്യൂയോര്‍ക്ക്: 1972ന് ശേഷം ചന്ദ്രനില്‍ ആദ്യമായി മനുഷ്യരെ ഇറക്കാന്‍ നാസ. ആര്‍ടെമിസ് എന്ന ദൗത്യത്തില്‍ ഒരു പുരുഷനെയും സ്ത്രീയെയും ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. 2024ഓടെയാണ് 2800 കോടി ഡോളര്‍ ചെലവ് വരുന്ന ദൗത്യം അയക്കുക.
അപ്പോളോ ദൗത്യത്തിന് സമാനമായ ഓറിയോണ്‍ എന്ന പേടകത്തിലാണ് ചാന്ദ്രയാത്രികരെ നാസ അയക്കുക. എസ് എല്‍ എസ് എന്ന കരുത്തനായ റോക്കറ്റാണ് വിക്ഷേപിക്കുക. ചന്ദ്രനില്‍ ഇറങ്ങാനുള്ള ആര്‍ടെമിസ് പദ്ധതിക്ക് അടുത്ത നാല് വര്‍ഷത്തേക്ക് വേണ്ട ചെലവാണ് 2800 കോടി ഡോളറെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡന്‍സ്‌റ്റൈന്‍ പറഞ്ഞു.
ആര്‍ടെമിസിന്റെ ഒന്നാം ഘട്ടത്തില്‍ അടുത്ത വര്‍ഷം ആളില്ലാ പേടകത്തെ ചന്ദ്രനിലേക്ക് അയക്കും. യാത്രികരുമായി പോകുന്ന ആര്‍ടെമിസ്-2ന്റെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഇതിലൂടെ സാധിക്കും. 48 വര്‍ഷം മുമ്ബ് അപ്പോളോ 17 ആണ് ചന്ദ്രനില്‍ മനുഷ്യരെ ഇറക്കിയത്.

Related Articles

Back to top button