IndiaLatest

ദൈവത്തിന്റെ കാരുണ്യമാണ് തീര്‍ത്ഥയാത്രകള്‍- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

 

ചെയ്യൂര്‍: ശാന്തിഗിരിയിലെ തീര്‍ത്ഥയാത്രകളും ആഘോഷങ്ങളും ദൈവത്തിന്റെ കാരുണ്യമാണെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ചെയ്യൂര്‍ബ്രാഞ്ചാശ്രമത്തില്‍ നടന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.
യുഗാന്തരങ്ങളുടെ പരിണിതികളില്‍ ചരിത്രനിയോഗം ഏറ്റുവാങ്ങുന്ന ദേശങ്ങളുണ്ട്. ദൈവം തന്റെ ദൌത്യം പൂര്‍ത്തിയാക്കുവാന്‍ തെരഞ്ഞെടുക്കുന്ന നിയോഗ ഭൂമികള്‍. അവിടെ കല്പാന്തരങ്ങളുടെ ഒഴുക്കുകളില്‍, മന്വന്തരങ്ങളിലൂടെ നീണ്ട കാലധര്‍മ്മപഥങ്ങളില്‍ അപൂര്‍വ്വമായി കാണുന്ന ചില മുന്നൊരുക്കങ്ങള്‍ നടക്കും. ഗുരുവിന്റെ എല്ലാ കാര്യത്തിലും ഒരു നിയോഗമുണ്ട്. ആ കര്‍മ്മസ്ഥലികള്‍ ഏറ്റുവാങ്ങുവാന്‍ ഏതു പ്രദേശം നിയോഗിക്കപ്പെടുന്നുവോ അവിടം പിന്നീട് ലോകത്തിന്റെ ആരാമാകുമെന്നും ഗുരുവിന്റെ ജന്മാന്തരപുണ്യത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ സ്ഥലങ്ങളാണ് പിന്നീട് ആശ്രമത്തിന്റെ പ്രധാനകേന്ദ്രങ്ങളായി എവിടെയും പരിണമിച്ചിട്ടുളളതെന്നും സ്വാമി പറഞ്ഞു.

ചടങ്ങില്‍ എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എ.വി. അനൂപിന് രജതജൂബിലി പുരസ്കാരം നല്‍കി ആദരിച്ചു. ആയൂര്‍വേദ – സിദ്ധ മേഖലയില്‍ ആശ്രമത്തിന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്. ആയൂര്‍വേദത്തിന്റെ ആഗോളപ്രചാരണത്തിന് ശാന്തിഗിരിയോടൊപ്പം പ്രവര്‍ത്തിക്കുമെന്നും
ഉടന്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഡോക്വുമെന്ററിയില്‍ ശാന്തിഗിരിയുടെ പങ്കാളിത്തം തേടുമെന്നും അദ്ധേഹം പറഞ്ഞു.

ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി അഡ്വൈസര്‍ കെ.എസ്.പണിക്കര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി, സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വി, ഡോ.ജനനി ശ്യാമരൂപ ജ്ഞാന തപസ്വിനി, മിഡില്‍ ഈസ്റ്റ് കോളേജ് ഡീന്‍ ഡോ.ജി. ആര്‍. കിരണ്‍, അഡ്വ.പി.രാജേഷ്, ഡോ.പ്രകാശ്.എസ്.എല്‍, ഡോ.ജെ.നിനപ്രിയ എന്നിവര്‍ സംബന്ധിച്ചു.

‘മക്കള്‍ ആരോഗ്യം’ ക്യാമ്പിന് നേതൃത്വം വഹിച്ച ഡോക്ടര്‍മാരെയും ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെയും കലാജ്ഞലി അവതരിപ്പിച്ച ക്രസന്റ് മെട്രിക് ഹയര്‍സെക്കണ്ടറി സ്കൂളിലെയും സെന്റ് ജൂബറി സ്കൂളിലെയും വിദ്യാര്‍ത്ഥികളെയും വേദിയില്‍ ആദരിച്ചു.

Related Articles

Back to top button