IndiaLatest

വിജയ് മല്ല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരെ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യും: നിര്‍മ്മല സീതാരാമന്‍

“Manju”

ന്യൂഡല്‍ഹി: വലിയ തോതില്‍ വായ്പയെടുത്ത് കടബാധ്യതയിലായി രാജ്യംവിട്ട വിജയ് മല്ല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരെ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വിജയ് മല്ല്യയേയും നീരവ് മോദിയേയും യുകെയില്‍ നിന്ന് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. മെഹുല്‍ ചോക്‌സി ആന്റിഗ്വയിലാണെന്നാണ് വിവരം. രാജ്യസഭയിലാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 9,000 കോടി രൂപയാണ് വായ്പയിനത്തില്‍ തിരിച്ചടക്കാനുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കിന് 14,500 കോടി രൂപയുടെ ബാധ്യത വരുത്തിയ ശേഷം നാട് വിട്ടെന്നാണ് നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കും എതിരേയുള്ള കേസ്. മല്ല്യയെ ഇന്ത്യയിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രി രാജ്യസഭയിലും ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Back to top button