IndiaLatest

പ്രധാനമന്ത്രി ഇന്ന് ധാക്കയിലേക്ക്

“Manju”

ദില്ലി: ബംഗ്ലാദേശുമായുളള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഇന്ത്യ. ഇതോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് ബംഗ്ലാദേശിലേക്ക് തിരിക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും, പ്രസിഡന്റ് മദ് അബ്ദുള്‍ ഹമീദുമായും കൂടിക്കാഴ്ച നടക്കും. അതേസമയം കൂടിക്കാഴ്ചയില്‍ ഇന്ത്യ ബംഗ്ലാദേശ് ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി വിവിധ കരാറുകളില്‍ പ്രധാനമന്ത്രി ഒപ്പുവയ്ക്കുമെന്നും, അതോടൊപ്പം ബംഗ്ലാദേശ് ദേശീയ ദിനത്തോട് അനുബന്ധിച്ച്‌ ഇന്ന് നടക്കുന്ന ആഘോഷ പരിപാടികളിലും അദ്ദേഹം പങ്കെടുക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആദ്യ ദിനം ബംഗ്ലാദേശില്‍ എത്തുന്ന നരേന്ദ്രമോദി ശ്രീ ശ്രീ ഹരിചന്ദ് ക്ഷേത്രത്തില്‍ എത്തി മത്വ സമുദായത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ജഷോരേശ്വരി കാളി ക്ഷേത്രത്തിലും ദര്‍ശനം നടത്തും. അതേസമയം ബംഗ്ലാദേശിലെ സമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഗോപാല്‍ഗഞ്ച് ജില്ലയിലെ തുംഗിപരയില്‍ സ്ഥാപിച്ചിട്ടുള്ള ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ശവകുടീരവും അദ്ദേഹം സന്ദര്‍ശിക്കും.

Related Articles

Back to top button