KeralaLatest

കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍ നേപ്പാള്‍ പ്രധാനമന്ത്രി

“Manju”

 

കാഠ്‌മണ്ഡു : കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍ പുതിയ നേപ്പാള്‍ പ്രധാനമന്ത്രിയാകും. പ്രചണ്ഡ എന്ന പേരില്‍ അറിയ.പ്പെടുന്ന ധഹലിനെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദു ദേവി ഭണ്ഡാരിയാണ് നിയമിച്ചത്. മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാനായ പ്രചണ്ഡ ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്.

പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാഷ്ട്രപതി നേരത്തെ പാര്‍ട്ടികളെ ക്ഷണിച്ചിരുന്നു. പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് യൂണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയുടെയും മറ്റ് ചെറുപാര്‍ട്ടികളുടെയും പിന്തുണ പ്രചണ്ഡയ്ക്ക് ലഭിച്ചിരുന്നു. തിങ്കളാഴ്ഡ വൈകിട്ട് നാലിന് പ്രചണ്ഡ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

Related Articles

Back to top button