International

ബ്ലൂ വെയില്‍ ഗെയിമിന് സമാനമായ ഗെയിം വീണ്ടും അപകടം വിതയ്ക്കുന്നു.

“Manju”

ശ്രീജ.എസ്

ബ്ലു വെയിലിന് സമാനമായ ഗെയിം കളിച്ച്‌ ഇറ്റലിയില്‍ പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു. കെട്ടിടത്തിന്റെ പത്താം നിലയിലെ ജനലില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇറ്റലിയിലെ നേപ്ലസില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. അധികം സമയമില്ല. എന്നോട് ക്ഷമിക്കണം. അച്ഛനേയും അമ്മയേയും സ്‌നേഹിക്കുന്നു എന്നാണ് ആത്മഹത്യക്ക് മുന്‍പ് മാതാപിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ കുട്ടി പറയുന്നത്.

സാങ്കല്‍പ്പിക കഥാപാത്രം ജോന്നാഥന്‍ ഗലിന്‍ഡോയെ ആയിരിക്കും കുട്ടി ഉദ്ധേശിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Related Articles

Back to top button