InternationalLatest

‘എയര്‍ലൈന്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം ഖത്തര്‍ എയര്‍വേയ്‌സിന്

“Manju”

ദോഹ ;എയര്‍ലൈന്‍ റേറ്റിങ്സിന്റെ ഇക്കൊല്ലത്തെ ‘എയര്‍ലൈന്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കി. വ്യോമ മേഖലയില്‍ മധ്യപൂര്‍വ ദേശത്തെ മികച്ച എയര്‍ലൈന്‍, മികച്ച കേറ്ററിങ്, മികച്ച ബിസിനസ് ക്ലാസ് എന്നിങ്ങനെ മൂന്ന് പുരസ്‌ക്കാരങ്ങള്‍ കൂടി ഖത്തര്‍ എയര്‍വേയ്‌സിന് ലഭിച്ചു.

വിമാനത്തിന്റെ ബിസിനസ് ക്ലാസിന്റെ പ്രത്യേകതയായ ‘ക്യൂ സ്യൂട്ട്’ ആണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ആഗോള തലത്തില്‍ നൂറ്റി നാല്‍പ്പതിലധികം നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേയ്‌സ് കോവിഡ് രോഗബാധയുടെ പ്രതിസന്ധിയിലും തടസ്സമില്ലാത്ത യാത്രാ, കാര്‍ഗോ സേവനങ്ങളാണ് തുടരുന്നത്.

Related Articles

Back to top button