Latest

സ്വര്‍ണവില; പണയം വച്ചവര്‍ കുരുക്കില്‍

“Manju”

കഴിഞ്ഞവര്‍ഷം രണ്ടാം പകുതിയോടെ റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വില 21 ശതമാനത്തോളം ഇടിഞ്ഞതോടെ സ്വര്‍ണ പണയ വായ്പകള്‍ക്ക് പഴയ ഡിമാന്റില്ലാതായി. എന്നു മാത്രമല്ല ഉയര്‍ന്ന തുകയ്ക്ക് നല്‍കിയ സ്വര്‍ണ വായ്പ തിരിച്ച്‌ പിടിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍. കഴിഞ്ഞ ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച്‌ 10 ഗ്രാം സ്വര്‍ണത്തിന് 11,500 രൂപയുടെ കുറവ് വന്നിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 10 ഗ്രാം സ്വര്‍ണത്തിന് ഇടിഞ്ഞത് 5,000 രൂപയാണ്.വിലയിടിഞ്ഞപ്പോള്‍ ഇടിത്തീ കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവിലയുടെ 90 ശതമാനം വരെ പണയ വായ്പ നല്‍കുന്നതിന് ആര്‍ ബി ഐ ബാങ്കുകള്‍ക്ക് കഴിഞ്ഞ വര്‍ഷം അനുവാദം നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ വിപണിയില്‍ പണലഭ്യത കൂട്ടാനുള്ള ഉപായം എന്ന നിലയ്ക്കാണ് അതുവരെ 75 ശതമാനം എന്ന പരിധിവെച്ച്‌ നല്‍കിയിരുന്ന വായ്പ തുക ഉയര്‍ത്തിയത്. ഇതോടെ പണയ സ്വര്‍ണത്തിന് വിപണി മൂല്യത്തിന്റെ അത്ര തന്നെ വായ്പ ലഭിക്കുമെന്നായി. ദിനം പ്രതി വില കുതിച്ചുയരുന്ന ഘട്ടത്തിലായിരുന്നു അങ്ങനെ ഒരു തീരുമാനം വന്നത്. ഇതാണ് വില ഇടിഞ്ഞപ്പോള്‍ വായ്പ എടുത്തവര്‍ക്കും കൊടുത്തവര്‍ക്കും ഇടിത്തീ ആയി മാറിയത്. അന്ന് പണയം വച്ച്‌ 90 ശതമാനം വായ്പ വാങ്ങിയ ഒരാള്‍ക്ക് 21 ശതമാനം വില ഇടിഞ്ഞതോടെ ഉരുപ്പടി തിരിച്ചെടുക്കാതിരിക്കുന്നതാണ് ലാഭം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

Related Articles

Check Also
Close
  • ””
Back to top button