KeralaLatestThrissur

സിദ്ധവൈദ്യ മെഡിസിനിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആര്യ രവീന്ദ്രനെ ആദരിച്ചു

“Manju”

 

കുമാരി ഡോക്ടർ ആര്യ രവീന്ദ്രനെ പ്രകൃതി സംരക്ഷണ സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിലാണ് ആദരിച്ചത്. കുന്നംകുളം ശങ്കരപുരം സ്വദേശിയായ ശ്രീ മാച്ചങ്ങലത്ത് രവീന്ദ്രന്റെയും ശ്രീമതി സുനീല രവീന്ദ്രന്റെയും മകളാണ് കുമാരി Dr ആര്യ രവീന്ദ്രൻ.

തിരുവനന്തപുരത്തുള്ള ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ നിന്നാണ് കുമാരി ആര്യ രവീന്ദ്രൻ ഒന്നാം റാങ്കിന്റെ തിളക്കത്തോടെ (BSMS)കരസ്ഥമാക്കിയത്. ഒന്നാം റാങ്ക് ലഭിക്കുന്ന തൃശ്ശൂർ ജില്ലയിലെ രണ്ടാമത്തെ വ്യക്തിയാണ് കുമാരി ഡോ ആര്യ രവീന്ദ്രൻ.കാർഗിലിൽ വീരമൃത്യു വരിച്ച ധീരജവാൻമാരുടെ സ്മരണയിൽ മൗനപ്രാർത്ഥന നടത്തിയതിനു ശേഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ശ്രീ ഷാജി തോമ,സും പ്രകൃതി സംരക്ഷണ സംഘം ജില്ലാ കോ-ഓർഡിനേറ്റർ ജയപ്രകാശ് കേച്ചേരിയും ചേർന്ന് കുമാരി Dr ആര്യ രവീന്ദ്രനെ പൊന്നാടയണിയിച്ചു.

പ്രകൃതി സംരക്ഷണ സംഘം പ്രതിനിധി ശ്രീ രഞ്ജിത്ത് അവാർഡ് ഫലകം നൽകി. ചടങ്ങിൽ പ്രകൃതി സംരക്ഷണ സംഘം കുന്നംകുളം ഏരിയാ കമ്മിറ്റി മെമ്പർ ശ്രീ ബേബി മാത്യു നന്ദി പറഞ്ഞു.

Related Articles

Back to top button