KeralaLatest

മുരുക്കുംപുഴ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം, നിവേദനവുമായി ശാന്തിഗിരി

“Manju”

പോത്തന്‍കോട് : മുരുക്കും പുഴയില്‍ കൂടുതല്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് നിവേദനവുമായി ശാന്തിഗിരി ആശ്രമം പ്രതിനിധികള്‍ മന്ത്രിയെ കണ്ടു. ഇന്ന് 6-11-2023 ന് ഉച്ചയ്ക്ക് 2.30 നാണ് ശാന്തിഗിരി ആശ്രമം പ്രതിനിധികള്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരനെകണ്ട് റെയില്‍വേ മന്ത്രിയ്ക്കുള്ള നിവേദനം നല്‍കി.  നിലവില്‍ നിര്‍ത്തുന്ന മലബാര്‍ എക്സ്പ്രസിന് പുറമേ കണ്ണൂര്‍ എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, തിരുവനന്തപരം എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് കൂടി മുരുക്കുംപഴ സ്റ്റോപ്പ് അനുവദിക്കണമെന്ന് സംഘം നിവേദനത്തില്‍ ആവശ്യപ്പെട്ടു. ബിജെ.പി. തിരുവനന്തപുരം ജില്ലാ ട്രഷറര്‍ എം. ബാലമുരളിയും സംഘത്തോടൊപ്പം സന്നിഹിതനായിരുന്നു. ശാന്തിഗിരിയില്‍ നിന്നും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) എം.പി.പ്രമോദ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തിരുവനന്തപുരം റൂറല്‍ ഏരിയ അരുണ്‍പ്രസാദ് വി.റ്റി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്) ശാലിനി സോമന്‍‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button