KeralaThiruvananthapuram

45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഏപ്രിൽ 1 മുതൽ വാക്‌സിനേഷൻ

“Manju”

തിരുവനന്തപുരം : 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഏപ്രിൽ 1 മുതൽ രാജ്യത്ത് വാക്‌സിനേഷൻ ആരംഭിക്കും. സംസ്ഥാനത്ത് അടുത്തയാഴ്ച് ആരംഭിക്കുന്ന വാക്‌സിനേഷൻ പ്രോഗ്രാമിൽ ദിവസേന രണ്ടര ലക്ഷം പേർക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്.

ദിവസേനയുള്ള വാക്‌സിനേഷൻ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനായി കേന്ദ്രങ്ങൾ സജ്ജീകരിക്കും. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പ് നടത്താൻ പൊതുജനങ്ങൾ തയ്യാറാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു. 45 വയസിന് മുകളിൽ പ്രായമുള്ളവർ ലഭ്യമാകുന്ന ആദ്യ അവസരത്തിൽ തന്നെ വാക്‌സിൻ സ്വീകരിച്ച് സുരക്ഷിതരാകണം.

ദിവസേന രണ്ടര ലക്ഷം ആളുകൾക്ക് കുത്തിവെപ്പ് നടത്തുന്നതിലൂടെ 45 ദിവസത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കേന്ദ്രത്തിന്റെ നിർദ്ദേശമനുസരിച്ച് ആദ്യ ഡോസ് കൊറോണ വാക്‌സിൻ സ്വീകരിച്ചവർ 4 മുതൽ 8 ആഴ്ചകൾക്കുള്ളിൽ രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിക്കണം. രാജ്യത്ത് കൊറോണ വ്യാപനം വർദ്ധിക്കുകയും 45 വയസിന് മുകളിൽ പ്രായമുള്ളവരുടെ മരണനിരക്ക് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നീക്കം.

Related Articles

Back to top button