KeralaLatest

‘കൊച്ച്‌ കൊച്ച്‌ സന്തോഷങ്ങള്‍’

അച്ഛന്‍ സെക്കന്റ് ഹാന്‍ഡ് സൈക്കിള്‍ വാങ്ങി; സന്തോഷം കൊണ്ട് തുള്ളിച്ചാടി മകന്‍; വീഡിയോ

“Manju”

പണത്തിനും ആഡംബര ജീവിതത്തിനും പലപ്പോഴും സന്തോഷം എന്നത് നേടിത്തരാന്‍ കഴിഞ്ഞെന്ന് വരില്ല. മറിച്ച്‌ ജീവിതം നമുക്ക് വാഗ്ദാനം ചെയ്യുന്ന ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക എന്നതിലാണ് കാര്യം.

‘കൊച്ച്‌ കൊച്ച്‌ സന്തോഷങ്ങള്‍’ എന്ന് പറയാം വീഡിയോ കാണുമ്ബോള്‍. അത്രമാത്രം ഹൃദയം കവരുന്നതാണ് വീഡിയോയിലെ കുട്ടിയുടെ സന്തോഷം. തന്റെ അച്ഛന്‍ വാങ്ങിക്കൊണ്ടുവന്ന മുതിര്‍ന്നവരുടെ സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ കണ്ടപ്പോഴാണ് അവന്റെ സന്തോഷം അണപൊട്ടിയത്.

ഐഎഎസ് ഓഫീസര്‍ അവനീഷ് ശരണ്‍ ആണ് കുട്ടിയുടെ സന്തോഷത്തിന്റെ വീഡിയോ പങ്കുവച്ചത്. ‘ഇതൊരു സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ മാത്രമാണ്. അവരുടെ മുഖത്തെ സന്തോഷം നോക്കൂ. അവര്‍ ഒരു പുതിയ മെഴ്സിഡസ് ബെന്‍സ് വാങ്ങിയ ഭാവമാണ്…’ അദ്ദേഹം കുറിച്ചു.


അച്ഛന്‍ സൈക്കിളില്‍ മാലയിട്ട് പൂജിക്കുമ്ബോള്‍ അവന്‍ തുള്ളിച്ചാടുകയാണ്. പിന്നീട് സൈക്കിളിനെ തൊട്ടുതൊഴുതു. ഒരുപക്ഷേ ആ കുടുംബത്തിലെ ആദ്യ വാഹനമാകും ഇതെന്ന് വീഡിയോ കണ്ടവര്‍ കുറിക്കുന്നു.

Related Articles

Back to top button