IndiaLatest

ജനങ്ങള്‍ക്ക് ഹോളീദിനാശംസകള്‍ അറിയിച്ച്‌ രാഷ്ട്രപതിയും പ്രധാനമന്ത്രിയും

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ഹോളീദിന ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഹോളി നിറങ്ങളുടെയും സാമൂഹിക ഐക്യത്തിന്റെയും ആഘോഷമാണ്. അത് ജനങ്ങളുടെ ജീവിതത്തില്‍ സന്തോഷവും, ആനന്ദവും, പ്രത്യാശയും നല്‍കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ജനങ്ങള്‍ക്ക് ആശംസ അറിയിച്ചത്.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഹോളീദിനാശംസകള്‍ നേരുന്നു. ഈ ആഘോഷം രാഷ്ട്രത്തിന്റെ കരുത്തും, സാംസ്‌കാരിക വൈവിധ്യവും വര്‍ദ്ധിപ്പിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഈ ആഘോഷം എല്ലാവരുടെ ജീവിതത്തിലും കരുത്തും ആരോഗ്യവും കൊണ്ട് നിറയട്ടെയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാവര്‍ക്കും ഹോളീദിനാശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹോളി ജനങ്ങളുടെ ജീവിതത്തില്‍ സന്തോഷവും, ആരോഗ്യവും, സമൃദ്ധിയും നിറയ്ക്കട്ടെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശംസിച്ചു.

Related Articles

Back to top button