IndiaLatest

കമല്‍ഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്

“Manju”

ചെന്നൈ: തമിഴ്‍നാട്ടിലെ മക്കള്‍ നീതിമയ്യം നേതാവും നടനുമായ കമല്‍ഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോടികള്‍ വാങ്ങിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയതെന്ന് കഴിഞ്ഞ ദിവസം കമല്‍ ഹാസന്‍ ആരോപിച്ചിരുന്നു.

അതെ സമയം കമല്‍ഹാസന്റെ ഈ ആരോപണത്തിന് മറുപടിയില്ലെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു. 25 കോടി രൂപ കൈപ്പറ്റിയാണ് ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയതെന്ന് കമല്‍ഹാസന്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.

തമിഴ്‌നാട്ടില്‍ ഭരണമാറ്റമുണ്ടാകുമെന്നും ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button