IndiaLatest

വിമാനത്താവളങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ

“Manju”

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡിജിസിഎ (ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). മാസ്‌ക് ധരിക്കാത്തവർക്കടക്കം നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്താൻ സിജിസിഎ വിമാനത്താവള അധികൃതർക്ക് നിർദ്ദേശം നൽകി.

വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തുന്നതായി ഡിജിസിഎ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കൊറോണ മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തണം. സാമൂഹിക അകലം പാലിക്കണം, മാസ്‌ക് കൃത്യമായാണോ ധരിച്ചിരിക്കുന്നത് എന്നത് ഉറപ്പുവരുത്തണം തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് അധികൃതർക്ക് നൽകിയിരിക്കുന്നത്.

നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൊറോണ മാനദണ്ഡങ്ങൾ പാലിക്കാത്തവരിൽ നിന്നും പിഴ ഈടാക്കാനുള്ള സാദ്ധ്യത പരിശോധിക്കണമെന്ന് ഡിജിസിഐ നിർദ്ദേശിച്ചത്. ഇതിനായി നിയമത്തിന്റെ സാദ്ധ്യത പരിശോധിക്കണം. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പോലീസിന്റെ സഹായം തേടണമെന്നും നിർദ്ദേശത്തിൽ ഡിജിസിഎ വ്യക്തമാക്കുന്നു.

മാർച്ച് 13ന് ഇറക്കിയ സർക്കുലറിൽ തുടർച്ചയായി മാനദണ്ഡങ്ങൾ ലംഘിക്കുന്നവരുടെ പേര് വിവരങ്ങൾ കൈമാറാൻ ഡിജിസിഎ നിർദ്ദേശിച്ചിരുന്നു. മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്താക്കാവുന്നതാണെന്നും ഡിജിസിഎ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button