KeralaLatest

കൊച്ചി-മൂവാറ്റുപുഴ ദേശീയപാത: അലൈന്‍മെന്റ് മാറി

“Manju”

കൊച്ചി: നിര്‍ദ്ദിഷ്ട കൊച്ചി- മൂവാറ്റുപുഴ ദേശീയപാതയുടെ അലൈന്‍മെന്റ് മാറിയെങ്കിലും ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട സ്ഥലങ്ങള്‍ മരവിപ്പിച്ച തീരുമാനത്തില്‍ മാറ്റമില്ലാത്തതിനാല്‍ ദുരിതമനുഭവിക്കുന്നത് 1,​500ലേറെ കുടുംബങ്ങള്‍ ആണ്. ഇവര്‍ക്ക് വീടോ സ്ഥലമോ വില്‍ക്കാനോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ പറ്റാത്ത അവസ്ഥയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഭാവനം ചെയ്ത പദ്ധതിക്ക് തൃപ്പൂണിത്തുറ തെക്കുംഭാഗത്തുകൂടി കുണ്ടന്നൂര്‍ ജംഗ്ഷനിലെ നിലവിലെ ദേശീയ പാതയില്‍ വന്നുചേരുന്ന തരത്തിലും കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ തെക്ക് നെട്ടൂര്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിന് സമീപത്തുകൂടി ദേശീയപാതയില്‍ എത്തിച്ചേരുന്ന തരത്തിലുമായിരുന്നു പ്രധാന സാദ്ധ്യതാ അലൈന്‍മെന്റുകള്‍.
2018ല്‍ സാദ്ധ്യതാ പഠനം പൂര്‍ത്തിയായി​ 2021ല്‍ രണ്ടാം അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചു. എന്നിട്ടും ആദ്യ അലൈന്‍മെന്റില്‍ ഉള്‍പ്പെട്ട സ്ഥലങ്ങള്‍ മരവിപ്പിച്ച നടപടി തുടരുന്നതാണ് തിരിച്ചടി. 2007ല്‍ തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം രണ്ട് അലൈന്‍മെന്റില്‍പ്പെട്ട സ്ഥലങ്ങളും ജനവാസമേഖലകളും മരവിപ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button