IndiaLatest

‍ ഡല്‍ഹി അഗ്നിശമനസേനയില്‍ ഇനി റോബോട്ടുകളും

“Manju”

ഡല്‍ഹി: തീയണക്കാന്‍ ഡല്‍ഹി അഗ്നിശമനസേനയില്‍ ഇനി റോബോട്ടുകളും . ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചിരുന്നു. ഈ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് റോബോട്ടുകളെ ഉള്‍പ്പെടുത്തി അഗ്നിസുരക്ഷ സംവിധാനം കാര്യക്ഷമമാക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം.

വെള്ളിയാഴ്ചയാണ് ഇവയെ ഡല്‍ഹി ഫയര്‍സ്റ്റേഷനില്‍ എത്തിച്ചത്. ഇടുങ്ങിയ തെരുവുകള്‍, വനം, എണ്ണ, കെമിക്കല്‍ ടാങ്കറുകള്‍, ഫാക്ടറികള്‍ തുടങ്ങിയ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് രണ്ട് റോബോട്ടുകളെ ആസ്ട്രിയന്‍ കമ്പനിയില്‍ നിന്ന് വാങ്ങിയത്.

റിമോട്ട് നിയന്ത്രിത റോബോട്ടുകള്‍ക്ക് ഇടുങ്ങിയ പാതകളിലൂടെ സഞ്ചരിക്കാനും മനുഷ്യര്‍ക്ക് കടന്നു ചെല്ലാന്‍ സാധിക്കാത്ത സ്ഥലങ്ങളിലേക്ക് എത്തിച്ചേരാനുമാവും. തീ അണക്കാനുള്ള റിമോട്ട് നിയന്ത്രിത റോബോട്ടുകള്‍ ആദ്യമായാണ് രാജ്യത്ത് എത്തിക്കുന്നതെന്ന് ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജയിന്‍ പറഞ്ഞു. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ റോബോട്ടുകളെ സേനയില്‍ ഉള്‍പ്പെടുത്തും. മിനിറ്റില്‍ 2400 ലിറ്റര്‍ എന്ന തോതില്‍ ജലം പ്രവഹിക്കാന്‍ റോബോട്ടുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button