LatestThiruvananthapuram

ഐ.പി.ആര്‍ നിരക്ക് പ്രകാരം സംസ്ഥാനത്ത് അടച്ചത് 566 വാര്‍ഡുകള്‍

“Manju”

തിരുവനന്തപുരം ;ഐ.പി.ആര്‍( ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) നിരക്ക് പ്രകാരം കേരളത്തില്‍ 8 ശതമാനത്തിന് മുകളില്‍ കൊവിഡ് വ്യാപനമുള്ള 566 വാര്‍ഡുകള്‍ അടച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ വാര്‍ഡുകള്‍ അടച്ചിടുന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെയുള്ള പതിനാറ് തദ്ദേശ സ്ഥാപനങ്ങളിലായി 171വാര്‍ഡുകള്‍ അടച്ചിടുന്നതാണ്.

രണ്ടാം സ്ഥാനത്ത് പാലക്കാടാണ്. ഇവിടെ 102 വാര്‍ഡുകളാണ് അടച്ചിടുക. എറണാകുളം -51, തൃശൂര്‍ – 85, കോട്ടയം – 26,                   തിരുവനന്തപുരം – 6, പത്തനംതിട്ട – 6, കണ്ണൂര്‍ – 7, കൊല്ലം – 7, ആലപ്പുഴ – 13, കോഴിക്കോട് – 21, കാസര്‍കോട് – 24, വയനാട് – 47 എന്നിങ്ങനെയാണ് അടച്ചിടുന്ന വാര്‍ഡുകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍. ഇടുക്കിയില്‍ മാത്രമാണ് നിലവില്‍ അടച്ചിടല്‍ ഇല്ലാത്തത്.

Related Articles

Back to top button