IndiaLatest

മഥുരയില്‍ കൊവിഡ് വ്യാപനത്തിനിടയില്‍ ആയിരങ്ങളുടെ ഹോളി ആഘോഷം

“Manju”

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ കൊവിഡ് വ്യാപനം ഗുരുതരമായ സ്ഥിതിയിലേക്കുയരുമ്പോഴും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഹോളി ആഘോഷം തകൃതിയായി നടക്കുന്നു. വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലെ നൂറുകണക്കിനു പേര്‍ പങ്കെടുത്ത ഹോളി ആഘോഷത്തിന്റെ വീഡിയോ വൈറലായതിനു തൊട്ടുപിന്നാലെയാണ് യുപിയിലെത്തന്നെ മറ്റൊരു ക്ഷേത്രത്തിലെ ആഘോഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടത്.

മഥുരയിലെ ദൗജി ക്ഷേത്രത്തിലാണ് ഹോളി ആഘോഷക്കാര്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയത്. കൃത്യമായ എണ്ണം അറിയില്ലെങ്കിലും ആയിരങ്ങള്‍ ഒത്തുകൂടിയെന്നാണ് മാധ്യമറിപോര്‍ട്ട്. ഭക്തന്മാര്‍ വെള്ളവും വര്‍ണങ്ങളും വാരിവിതറുകയും പരസ്പരം സ്പര്‍ശിക്കുകയും ചെയ്തു. ആര്‍ക്കും മാസ്‌കുകളുണ്ടായിരുന്നില്ലെന്ന് ദൃശ്യങ്ങളില്‍ കാണാം. വരാണസിയിലും പ്രയാഗ്‌രാജിലും ഇത് അവസ്ഥയാണ് ഉണ്ടായിരുന്നത്.

പല സംസ്ഥാനങ്ങളും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹോളി ആഘോഷങ്ങള്‍ നിരോധിച്ചിരുന്നെങ്കിലും യുപിയില്‍ പ്രാദേശികമായി നടപടിയെടുക്കാനാണ് നിര്‍ദേശിച്ചിരുന്നത്. യുപിയില്‍ തന്നെ മറ്റൊരിടത്ത് ഹോളി ആഘോഷങ്ങളെ ചോദ്യം ചെയ്ത 60 വയസ്സുള്ള സ്ത്രീയെയും കടുംബത്തെയും അക്രമികള്‍ മര്‍ദ്ദിച്ചു. സ്ത്രീ പിന്നീട് ആശുപത്രിയില്‍ വച്ച്‌ മരിച്ചു. യുപിയിലെ ഇട്ടാവയിലാണ് സംഭവം.

Related Articles

Back to top button