KeralaLatest

വരുന്നു, സപ്ളൈകോയുടെ ഷോപ്പിംഗ് മാൾ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സപ്ളൈകോയുടെ ഷോപ്പിംഗ് മാള്‍ പദ്ധതി നടപ്പിലാക്കുന്നു. പിറവം മുനിസിപ്പാലിറ്റിയുമായി ചേര്‍ന്നൊരുക്കുന്ന മാളിന് സബര്‍ബന്‍മാള്‍ എന്നാണ് പേര്. ആദ്യ മാള്‍ പിറവത്ത് ഈ മാസം പത്തിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

അഞ്ചുനില മാളില്‍ രണ്ടു നിലകളിലായി സപ്ളൈകോയുടെ ഹൈപ്പര്‍മാര്‍ക്കറ്റ്, ഗൃഹോപകരണങ്ങളുടെ ഷോറൂമുകള്‍ എന്നിവ പ്രവര്‍ത്തിക്കും. മറ്റ് നിലകളില്‍ മറ്റ് ബിസിനസ് സ്ഥാപനങ്ങളും ഷോപ്പുകളുമാണ് ഉണ്ടാവുക. ഏറ്റവും മുകളിലെ നിലയില്‍ മള്‍ട്ടിപ്ലക്സ് തീയേറ്റര്‍ ഉള്‍പ്പെടെ വിനോദസൗകര്യങ്ങള്‍ ഒരുക്കും. എസ്‌കലേറ്റര്‍,​ ലിഫ്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മാളിലുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യമന്ത്രിയായിരുന്ന അനൂപ് ജേക്കബ് തുടക്കമിട്ട പദ്ധതിയാണിത്.

Related Articles

Back to top button