India

ഡൽഹി കലാപം; മൂന്ന് പേർ അറസ്റ്റിൽ

“Manju”

ന്യൂഡൽഹി: ഡൽഹി സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷധത്തിന്റെ മറവിൽ ബുറാരി മേഖലയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് മൂന്ന് പേരെ ഡൽഹി പോലീസ് പിടികൂടിയത്. സുഗ്മീത് സിംഗ്, ഗുൻദീപ് സിംഗ്, ഹർദ്ദീപ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

റിപ്പബ്ലിക് ദിനത്തിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് നിലവിൽ 14 പേരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവരും ബാരിക്കേഡുകൾ മറികടന്ന് അക്രമം സൃഷ്ടിച്ചവരും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

ചെങ്കോട്ടയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് നടൻ ദീപ് സിദ്ധു, ഇക്ബാൽ സിംഗ് എന്നിവർ ഉൾപ്പെടെയുള്ളവരെ പോലീസ് പിടികൂടിയിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ സിദ്ധുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ് ചെങ്കോട്ടയിൽ കടന്ന് ഖാലിസ്താൻ പതാക ഉയർത്തിയത്. സിദ്ധുവിനൊപ്പം പ്രതി ചേർക്കപ്പെട്ട ജുഗ്രാജ് സിംഗിനായുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Related Articles

Back to top button