KeralaLatest

നിര്‍മാണ സ്ഥലത്ത് മണ്ണ് നീക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരിച്ചു

“Manju”

കൊച്ചി: പിറവത്ത് കെട്ടിട നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് മൂന്നു പേര്‍ മരിച്ചു. അതിഥിത്തൊഴിലാളികളാണ് മരിച്ചത്. മണ്ണിടനടിയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കെട്ടിടനിര്‍മാണത്തിനായി മണ്ണ് നീക്കവെ ബുധനാഴ്ച വൈകിട്ട് നാലോടെ പിറവം പേപ്പടിയിലായിരുന്നു അപകടം. കമ്പി നിരത്തിയതിന് മുകളിലായി കുഴിയില്‍ നിന്നാണ് ജോലി ചെയ്തിരുന്നത്. മണ്ണ് ഇടിഞ്ഞതോടെ തൊഴിലാളികള്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. സ്ഥലത്ത് പോലീസും അഗ്നിരക്ഷാ സേനയും പരിശോധന നടത്തുകയാണ്.

Related Articles

Back to top button