IndiaLatest

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് അനുമതി നല്‍കി പാകിസ്ഥാന്‍

“Manju”

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാന്‍ അനുമതി നല്‍കി പാകിസ്താന്‍. പഞ്ചസാര, പരുത്തി, ചണം എന്നിവയുടെ ഇറക്കുമതിക്ക് പാകിസ്താന്‍ ധനകാര്യ മന്ത്രി ഹമ്മദ് അസ്ഹര്‍ അനുമതി നല്‍കി.ഈ വസ്തുക്കളുടെ ഇറക്കുമതി പുനരാരംഭിക്കുന്നതിലൂടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താനാകുമെന്നാണ് പാകിസ്ഥാന്റെ കണക്കുകൂട്ടല്‍.

അതേസമയം ഇന്ത്യ-പാകിസ്താന്‍ നയതന്ത്ര ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാക് ജനത ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇംറാന്‍ ഖാന്‍ മറുപടി കത്തില്‍ വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെ എല്ലാ അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ കത്തിലെഴുതി.

Related Articles

Back to top button