IndiaKeralaLatest

യാചകന്റെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ കണ്ടെടുത്തു

“Manju”

തിരുപ്പതി: തിരുമല തിരുപ്പതിയില്‍ മരിച്ച യാചകന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് നിരോധിച്ച ആയിരത്തിന്റെ നോട്ടുകള്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍. ദേവസ്വത്തിന്റെ വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം കണ്ടെടുത്തത്. ശ്രീനിവാസാചാരിയുടെ വീട്ടിനുള്ളില്‍ നിന്നും ലഭിച്ച രണ്ട് പെട്ടികളിലാണ് പണം സൂക്ഷിച്ചിരുന്നത്.
ഭിക്ഷയെടുത്തും ചെറുജോലികള്‍ ചെയ്തുമായിരുന്നു ശ്രീനിവാസാചാരിയുടെ ജീവിതം. 2007ല്‍ തിരുമലയില്‍ അദ്ദേഹത്തിന് താമസിക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം ഒരു വീട് നല്‍കിയിരുന്നു. അന്ന് മുതല്‍ അദ്ദേഹത്തിന് ലഭിക്കുന്ന സമ്ബാദ്യം വീട്ടില്‍ സൂക്ഷിച്ച്‌ വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ശ്രീനിവാസാചാരി മരിക്കുന്നത്.
ബന്ധുക്കള്‍ ആരും ശ്രനിവാസാചാരിക്ക് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന് നല്‍കിയ വീട് തിരിച്ചെടുക്കാന്‍ തിരുപ്പതി ദേവസ്ഥാനം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ടിടിഡിയും റവന്യൂ അധികൃതരും കഴിഞ്ഞ ദിവസം ശ്രീനിവാസാചാരിയുടെ വീട്ടിലെത്തി.
പരിശോധനയില്‍ രണ്ട് പെട്ടികളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പെട്ടിനിറയെ പണം സൂക്ഷിച്ചിരിക്കുകയായിരുന്നു. അതില്‍ നിരോധിച്ച ആയിരത്തിന്റേയും അഞ്ഞുറിന്റേയും നോട്ടുകളും ഉള്‍പ്പെടെ പത്ത് ലക്ഷം രൂപ ഉണ്ടായിരുന്നുവെന്ന് ദേവസ്ഥാനം അധിതര്‍ അറിയിച്ചു. കണ്ടെടുത്ത പണം ടിടിഡി അധികൃതര്‍ ട്രഷറിയില്‍ നിക്ഷേപിച്ചു.

Related Articles

Back to top button