InternationalLatest

ഫൈസര്‍ വാക്​സിന്‍ 91 ശതമാനം ഫലപ്രദമെന്ന്​ പഠനഫലം

“Manju”

വാഷിങ്ടണ്‍: ഫൈസര്‍ കോവിഡ്​ വാക്​സിന്‍ 91 ശതമാനം ഫലപ്രദമെന്ന്​ പഠന റിപ്പോര്‍ട്ട്​. കഴിഞ്ഞ ആറ്​ മാസമായി നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​. ദക്ഷിണാഫ്രിക്കയില്‍ പുതുതായി കണ്ടെത്തിയ കോവിഡ്​ വകഭേദത്തേയും വാക്​സിന്‍ പ്രതിരോധിക്കുന്നുണ്ടെന്നാണ്​ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബറില്‍ നടത്തിയ പഠനത്തില്‍ ഫൈസര്‍ വാക്​സിന്​ 95 ശതമാനം ഫലപ്രാപ്​തിയുണ്ടായിരുന്നു. 44,000 പേരിലാണ്​ പഠനം നടത്തിയത്​. എന്നാല്‍ അന്തിമ പഠന റിപ്പോര്‍ട്ടില്‍ ഫലപ്രാപ്​തി 91 ശതമാനമാണ്​.

പൂര്‍ണ്ണ പഠന റിപ്പോര്‍ട്ട്​ യു.എസ്​ അധികൃതര്‍ക്ക്​ നല്‍കുമെന്ന്​ ഫൈസറിന്റെ ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫീസര്‍ ആല്‍ബര്‍ട്ട്​ ബോറുല പറഞ്ഞു. നിലവില്‍ അടിയന്തര ഉപയോഗത്തിന്​ ഫൈസര്‍ വാക്​സിന്​ യു.എസില്‍ അനുമതിയുണ്ട്​. കൗമാരക്കാരില്‍ ഫൈസര്‍ വാക്​സിന്‍ 100 ശതമാനം ഫലപ്രദമാണെന്ന പഠന റിപ്പോര്‍ട്ട്​ കഴിഞ്ഞ ദിവസം പുറത്ത്​ വന്നിരുന്നു.

Related Articles

Back to top button